< Back
Kerala
ഇഷ്ടമുള്ള മദ്യം മാന്യമായി വാങ്ങാനുള്ള സംവിധാനം ഒരുക്കുമെന്ന് എക്സൈസ് മന്ത്രിKerala
ഇഷ്ടമുള്ള മദ്യം മാന്യമായി വാങ്ങാനുള്ള സംവിധാനം ഒരുക്കുമെന്ന് എക്സൈസ് മന്ത്രി
|4 Jun 2018 1:57 PM IST
പരിഷ്കൃത നഗരങ്ങളിലെ പോലെ ഷോപ്പിംങ് മാളുകളില്‍ മദ്യം ലഭ്യമാക്കുന്നത് പരിഗണിക്കാവുന്നതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മൂലം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു...
ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള മദ്യം മാന്യമായി വാങ്ങാനുള്ള സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. വിദേശമദ്യശാലകളിലെ ഇപ്പോഴത്തെ ക്യൂ ഒഴിവാക്കപ്പെടേണ്ടതാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഇതിനായി പരിഷ്കൃത നഗരങ്ങളിലെ പോലെ ഷോപ്പിംങ് മാളുകളില്‍ മദ്യം ലഭ്യമാക്കുന്നത് പരിഗണിക്കാവുന്നതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മൂലം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവെന്നും എക്സൈസ് മന്ത്രി പറഞ്ഞു.