< Back
Kerala
റബര്‍ കര്‍ഷകര്‍ക്കുള്ള സ്കീം സര്‍ക്കാര്‍ നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രിKerala
റബര്‍ കര്‍ഷകര്‍ക്കുള്ള സ്കീം സര്‍ക്കാര്‍ നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി
|4 Jun 2018 11:18 PM IST
ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ധനമന്ത്രി
റബര്‍ കര്‍ഷകര്‍ക്ക് നിലവിലുള്ള സ്കീം എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.
വില സ്ഥിരതാ ഫണ്ടില്‍ നിന്ന് കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ റബര്‍ബോര്‍ഡ് സ്വീകരിക്കുന്നില്ലെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.