< Back
Kerala
മലയാളത്തിലെ ഹജ്ജ് യാത്രാവിവരണങ്ങള്‍മലയാളത്തിലെ ഹജ്ജ് യാത്രാവിവരണങ്ങള്‍
Kerala

മലയാളത്തിലെ ഹജ്ജ് യാത്രാവിവരണങ്ങള്‍

Subin
|
4 Jun 2018 6:27 AM IST

ആത്മീയവും ഭൗതികവുമായ തലത്തില്‍ ഓരോ വിശ്വാസിയുടെയും ഹജ്ജ് വ്യത്യസ്തമാണ്. ഓരോ ഹജ്ജെഴുത്തിലും അത് പ്രതിഫലിക്കുന്നുമുണ്ട്.

ഇസ്ലാമിക സാഹിത്യത്തിലെ സുപ്രധാന ശാഖയാണ് ഹജ്ജ് യാത്രാവിവരണങ്ങള്‍. ഹജ്ജിന്റെ ആത്മാവിനൊപ്പം വിശ്വാസിയുടെ ആത്മനിഷ്ഠമായ അനുഭവങ്ങള്‍ കൂടി പങ്കിടുന്നതാണ് ഇത്തരം എഴുത്തുകള്‍. ഏതാനും ഹജ്ജ് യാത്രാ വിവരണങ്ങള്‍ മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് ജനിക്കുകയും ജീവിക്കുകയും പ്രബോധനം നടത്തുകയും ചെയ്ത മണ്ണിലെത്തി പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുക, അവിടെ കുറച്ചുനാളെങ്കിലും ജീവിക്കുക എന്നത് വിശ്വാസിയുടെ ജീവിതാഭിലാഷമാണ്. ആ സ്വപ്നം നിറവേറ്റിയവര്‍ പറഞ്ഞും എഴുതിയും തങ്ങളുടെ അനുഭവം പങ്കിടും. അഞ്ഞൂറ് വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്ന് പോയ ഹജ്ജ് യാത്രാകപ്പല്‍ പോര്‍ച്ചുഗീസുകാര്‍ കൊള്ളയടിച്ച സംഭവം തുഹ്ഫതുല്‍ മുജാഹിദീനില്‍ സൈനുദ്ദീന്‍ മഖ്ദൂം വിശദീകരിക്കുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ, ടി പി കുട്ട്യാമു, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ പി കുഞ്ഞിമൂസ തുടങ്ങിയവരും ഹജ്ജ് യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. പി ടി ബീരാന്‍ കുട്ടി തന്റെ ഹജ്ജനുഭവം എഴുതിയത് പദ്യരൂപത്തിലാണ്. മുഹമ്മദ് അസദിന്റെ റോഡ് ടു മെക്ക, അലി ശരീഅത്തിയുടെ ഹജ്ജ്, മൈക്കല്‍ വുള്‍ഫിന്റെ ഹാജി തുടങ്ങിയ വിഖ്യാത ഗ്രന്ഥങ്ങളും മലയാളത്തില്‍ ലഭ്യമാണ്.

ആത്മീയവും ഭൗതികവുമായ തലത്തില്‍ ഓരോ വിശ്വാസിയുടെയും ഹജ്ജ് വ്യത്യസ്തമാണ്. ഓരോ ഹജ്ജെഴുത്തിലും അത് പ്രതിഫലിക്കുന്നുമുണ്ട്.

Related Tags :
Similar Posts