ജി എസ് ടി നെറ്റ്‍വര്‍ക്കിന്റെ ചെലവുകള്‍ കേന്ദ്രവും സംസ്ഥാനവും സംയുക്തമായി വഹിക്കുംജി എസ് ടി നെറ്റ്‍വര്‍ക്കിന്റെ ചെലവുകള്‍ കേന്ദ്രവും സംസ്ഥാനവും സംയുക്തമായി വഹിക്കും
|ചെലവുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് കേരള ധനമന്ത്രി അംഗമായ അഞ്ചംഗ സമിതി
ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള കമ്പനിയായ ജി എസ് ടി നെറ്റ് വര്‍ക്കിന്റെ ചിലവുകള്‍ കേന്ദ്രവും സംസ്ഥാനവും സംയുക്തമായിതന്നെ വഹിക്കും. ഇത് കേന്ദ്രം പൂര്‍ണമായും വഹിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ജിഎസ്ടി ഉന്നതാധികാര സമിതി യോഗത്തില്‍ പിന്തുണ ലഭിച്ചില്ല. ചെലവുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് കേരള ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ അഞ്ചംഗ സമിതി രൂപീകരിച്ചു.
പൊതു സ്വകാര്യ പങ്കാളിത്വത്തോടെയാണ് ഇപ്പോള്‍ ജി എസ് ടി നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിനുള്ള ചെലവുകള്‍ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി. ജി എസ് ടി സമ്പ്രദായം നടപ്പിലായാല്‍ ഉല്‍പന്നങ്ങള്‍ വിലകുറക്കും എന്നതില്‍ വ്യവസായികള്‍ കൃത്യമായ ഉറപ്പ് നല്‍കാത്തതിനാല്‍ ഉല്‍പന്നങ്ങളുടെ വില കുറക്കാന്‍ പ്രത്യേകം സംവിധാനം രൂപീകരിക്കണമെന്നും കേരളം ഉന്നതാധികാര സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു
നികുതി നടപ്പിലാക്കുമ്പോള്‍ വ്യാവസായികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക യോഗം വിളിക്കും. നികുതി അടവില്‍ വരുത്തുന്നുന്ന ചെറിയ പിഴവുകള്‍ക്ക് ആദ്യ രണ്ട് വര്‍ഷം വ്യവസായികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനും യോഗത്തില്‍ തീരുമാനമായി.