< Back
Kerala
ജിഎസ്‍ടി: രജിസ്ട്രേഷന്‍ പരിധി ഉയര്‍ത്തണമെന്ന് വ്യാപാരി സംഘടനകള്‍ജിഎസ്‍ടി: രജിസ്ട്രേഷന്‍ പരിധി ഉയര്‍ത്തണമെന്ന് വ്യാപാരി സംഘടനകള്‍
Kerala

ജിഎസ്‍ടി: രജിസ്ട്രേഷന്‍ പരിധി ഉയര്‍ത്തണമെന്ന് വ്യാപാരി സംഘടനകള്‍

Khasida
|
4 Jun 2018 7:09 AM IST

വ്യാപാരികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നും ആവശ്യം

ജി.എസ്.ടി നടപ്പാകുമ്പോള്‍ ഒന്നരകോടിയിലധികം വിറ്റുവരവുള്ള വ്യാപാരികള്‍ക്കുമേല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണം ശക്തമാകും. ഇരട്ട നിയന്ത്രണത്തില്‍ വ്യക്തത വേണമെന്നാണ് ഉദ്യോഗസ്ഥരുടെയും വ്യാപാരി സംഘടനകളുടെ ആവശ്യം. പുതിയ അക്കൌണ്ടിംങ് രീതി ചെറുകിട വ്യാപാരികളുടെ നിലനില്‍പിനെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്.

ഒന്നരകോടിയിലധികം വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് കേന്ദ്ര നികുതിയായ സിജിഎസ്ടിയും സംസ്ഥാന വിഹിതമായ എസ്ജിഎസ്‍ടിയും നല്‍കേണ്ടി വരും. ഇരട്ട നിയന്ത്രണത്തിന് അധികാര പരിധിയില്‍ വ്യക്തമായ നിര്‍വചനമുണ്ടായില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം.

മാത്രമല്ല ചെറുകിട വ്യാപാരികള്‍ പോലും അത്യാധുനിക അക്കൌണ്ടിങ് രീതികളിലേക്ക് മാറേണ്ടി വരും. ഇത് വ്യാപാര ചെലവ് കൂട്ടുമെന്നും ആക്ഷേപമുണ്ട്.

ജിഎസ്‍ടി രജിസ്ട്രേഷന് പരിധി 20 ലക്ഷം എന്നത് 40 ലക്ഷം മുതല്‍ 50 ലക്ഷം വരെയാക്കി ഉയര്‍ത്തണമെന്നും വ്യാപാരി സംഘടനകള്‍ ആവശ്യപെടുന്നു.

Similar Posts