< Back
Kerala
സ്വാശ്രയ സമരം: പരസ്പരം ആരോപണമുന്നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷവുംസ്വാശ്രയ സമരം: പരസ്പരം ആരോപണമുന്നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷവും
Kerala

സ്വാശ്രയ സമരം: പരസ്പരം ആരോപണമുന്നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷവും

Sithara
|
4 Jun 2018 12:49 PM IST

ഫീസ് കുറക്കാം എന്ന് നിലപാടെടുത്ത മാനേജ്മെന്‍റ് പ്രതിനിധികളോട് മുഖ്യമന്ത്രി പെരുമാറിയത് മോശമായിട്ടാണെന്നും ചെന്നിത്തല

സ്വാശ്രയ സമരം അവസാനിക്കുമ്പോള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മാനേജ്മെന്‍റുകളോ പ്രതിപക്ഷമോ ഒരു നിര്‍ദേശവും വെച്ചില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാനേജ്മെന്‍റുകളുമായി പ്രതിപക്ഷം ഒത്തുകളിച്ചെന്ന സംശയവും ഉന്നയിച്ചു. മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്നും ഫീസ് കുറക്കേണ്ടെന്ന് മാനേജ്മെന്‍റുകളോട് എ കെ ജി സെന്‍ററില്‍ നിന്ന് ആവശ്യപ്പെടതായും പ്രതിപക്ഷം ആരോപിച്ചു.

സമവായം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന പ്രതിപക്ഷ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. സിപിഎം മാനേജ്മെന്‍റുകളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. ഫീസ് കുറക്കാമെന്ന് മാനേജ്മെന്‍റുകള്‍ തങ്ങളോട് സമ്മതിച്ചിരുന്നതായും പ്രതിപക്ഷം വ്യക്തമാക്കി.

Similar Posts