< Back
Kerala
എംടിക്ക് മാധ്യമം ലിറ്റററി ഫെസ്റ്റിന്‍റെ ആദരംKerala
എംടിക്ക് മാധ്യമം ലിറ്റററി ഫെസ്റ്റിന്‍റെ ആദരം
|4 Jun 2018 5:58 PM IST
മാധ്യമം ലിറ്റററി ഫെസ്റ്റിന്‍റെ ഭാഗമായി എം ടി വാസുദേവന്‍ നായരെ ആദരിച്ചു
മാധ്യമം ലിറ്റററി ഫെസ്റ്റിന്‍റെ ഭാഗമായി എം ടി വാസുദേവന്‍ നായരെ ആദരിച്ചു. കോഴിക്കോട്ടെ വസതിയില്‍ വെച്ചാണ് മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന് മാധ്യമം ആദരമര്‍പ്പിച്ചത്.
ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പ് ഓര്‍മപ്പെടുത്തിയ മാധ്യമം ലിറ്റററി ഫെസ്റ്റിന്‍റെ ഭാഗമായിട്ടാണ് എം ടി വാസുദേവന്‍ നായരെ ആദരിച്ചത്. ലിറ്റററി ഫെസ്റ്റ് ഡയറക്ടര്‍ പി കെ പാറക്കടവ് ഉള്‍പ്പെടെയുള്ളവരെ എംടി സ്വീകരിച്ചു. മാധ്യമം പബ്ളിഷര്‍ ടി കെ ഫാറൂഖ് ഉപഹാരം സമര്‍പ്പിച്ചു. ദുബൈ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് എംഡി പി പി മുഹമ്മദലി പൊന്നാടയണിയിച്ചു.
മാധ്യമം എക്സിക്യുട്ടീവ് എഡിറ്റര്‍ വി എം ഇബ്രാഹിം, കെ ടി ഷൌക്കത്തലി, പി പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.