< Back
Kerala
Kerala
ലീഗിനോട് അടുപ്പമുണ്ട്; പക്ഷേ അപരനല്ലെന്ന് മുഹമ്മദ് ഫൈസല്‍
|4 Jun 2018 6:20 PM IST
ഇടത് സ്ഥാനാര്‍ഥി എം ബി ഫൈസലിന്‍റെ അപരനായ മുഹമ്മദ് ഫൈസല്‍ താന്‍ അപരനാണെന്ന കാര്യം സമ്മതിക്കാന്‍ തയ്യാറല്
ഇടത് സ്ഥാനാര്‍ഥി എം ബി ഫൈസലിന്‍റെ അപരനായ മുഹമ്മദ് ഫൈസല്‍ താന്‍ അപരനാണെന്ന കാര്യം സമ്മതിക്കാന്‍ തയ്യാറല്ല. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് സ്ഥാനാര്‍ഥിയായതെന്ന് വിശദീകരിക്കുന്ന മുഹമ്മദ് ഫൈസല്‍ ലീഗിനോടുള്ള അടുപ്പവും മറച്ചുവെക്കുന്നില്ല.
വേങ്ങര ചേറൂര് ഹൈസ്കൂളിലെ അധ്യാപകനായ മുഹമ്മദ് ഫൈസല്‍ പറഞ്ഞത് ഇടതുപക്ഷം സമ്മതിച്ചു തരില്ല. മുസ്ലിം ലീഗ് അംഗമായ മുഹമ്മദ് ഫൈസലിന് പിറകില്‍ മുസ്ലീം ലീഗാണെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം. ലീഗിനോടുള്ള സ്നേഹബന്ധം ഫൈസല്‍ മറച്ചുവെക്കുന്നുമില്ല.
ഫാസിസത്തിനെതിരെയാണ് തന്‍റെയും പ്രചരണമെന്നും ഇതിനായി ജനങ്ങളെ സമീപിക്കുമെന്നും ഫൈസല്‍ പറയുന്നു.