< Back
Kerala
കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക; താരങ്ങളോട് ശാരദക്കുട്ടികുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക; താരങ്ങളോട് ശാരദക്കുട്ടി
Kerala

കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക; താരങ്ങളോട് ശാരദക്കുട്ടി

Jaisy
|
4 Jun 2018 7:38 PM IST

താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ല

ഓണത്തിന് ചാനല്‍ പരിപാടികള്‍ ബഹിഷ്ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എഴുത്തുകാരി ശാരദക്കുട്ടി. വിവേകമുള്ള ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ചിലപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകൾ വീണ്ടെടുക്കാൻ സാധിക്കുമെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ പോസ്റ്റ്

താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ല.വർഷങ്ങളായി ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങൾ,ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോൾ ആ ദിവസങ്ങളിൽ tv ഓൺ ചെയ്യാൻ പോലും ഭയമായിരുന്നു.നിങ്ങളെ ഞങ്ങൾ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ചിലപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകൾ വീണ്ടെടുക്കാൻ ആയേക്കും.കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി നിൽക്കുക.അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാർമ്മിക ബാധ്യത ഞങ്ങൾക്കുണ്ട്.

Related Tags :
Similar Posts