< Back
Kerala
വേങ്ങരയില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കുംവേങ്ങരയില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും
Kerala

വേങ്ങരയില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും

Sithara
|
4 Jun 2018 6:51 PM IST

എല്‍ഡിഎഫ് റാലിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ യുഡിഎഫിന്‍റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

വേങ്ങര ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. വൈകുന്നേരം നടക്കുന്ന എല്‍ഡിഎഫ് റാലിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ യുഡിഎഫിന്‍റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ കെഎന്‍എ ഖാദര്‍ മൂന്ന് തവണ മണ്ഡല പര്യടനം പൂര്‍ത്തിയാക്കി. പി കെ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ വേങ്ങര പഞ്ചായത്തില്‍ തുടരുകയാണ്. കുടുംബയോഗങ്ങളും നടക്കുന്നുണ്ട്.

വൈകുന്നേരം ആറിന് കച്ചേരിപ്പടിയില്‍ നടക്കുന്ന യുഡിഎഫിന്‍റെ പൊതുസമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് എം എം ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പറപ്പൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളില്‍ റോഡ്ഷോ നടത്തുന്ന തിരക്കിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.പിപി ബഷീര്‍.

എല്‍ഡിഎഫിന്‍റെ പഞ്ചായത്ത് റാലികള്‍ക്ക് സമാപനം കുറിച്ച് വേങ്ങരയില്‍ നടക്കുന്ന പൊതുസമ്മേളനത്തല്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കളും സമ്മേളനത്തിനെത്തും. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി കേന്ദ്രമന്ത്രിമാരും ഇന്ന് വേങ്ങരയിലെത്തും. നാളെയാണ് കൊട്ടിക്കലാശം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്.

Similar Posts