< Back
Kerala
ജിമിക്കി കമ്മലിനെ ട്രോളിയ ചിന്ത ജെറോമിന് പൊങ്കാലയിട്ട് ട്രോളന്‍മാര്‍ജിമിക്കി കമ്മലിനെ ട്രോളിയ ചിന്ത ജെറോമിന് പൊങ്കാലയിട്ട് ട്രോളന്‍മാര്‍
Kerala

ജിമിക്കി കമ്മലിനെ ട്രോളിയ ചിന്ത ജെറോമിന് പൊങ്കാലയിട്ട് ട്രോളന്‍മാര്‍

Jaisy
|
4 Jun 2018 6:27 PM IST

കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരാണോ

ട്രോളന്‍മാര്‍ക്ക് എപ്പോഴും ഒരു ഇരയെ എവിടുന്നെങ്കിലും കിട്ടും . ഇത്തവണ സോഷ്യല്‍ മീഡിയയുടെ മാരകമായ ആക്രമണത്തിനിരയായത് ഡി വൈ എഫ് ഐ നേതാവും കേരള യുവജന കമ്മീഷൻ ചെയർപേഴ്സനുമായ ചിന്ത ജെറോമാണ്. ഇന്ത്യക്കകത്തും പുറത്തും തരംഗമായി മാറിയ എന്റമ്മേടെ ജിമിക്കി കമ്മലിനെ കുറിച്ച് ചിന്ത നടത്തിയ താത്വിക അവലോകനമാണ് ട്രോളന്‍മാരുടെ പൊങ്കാലയ്ക്ക് കാരണമായത്.

കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരാണോ. കമ്മൽ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാർ കേരളത്തിലുണ്ടോ. കേരളത്തിലെ അമ്മമാർ ബ്രാണ്ടി കുടിക്കുമോ എന്നൊക്കെയാണ് പാട്ട് കേട്ട ചിന്ത ചോദിക്കുന്നത്. ചിന്തയുടെ പ്രസംഗവും അതുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന്‍ മുരളി ഗോപിയും ചിന്തയുടെ പാട്ടവലോകനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Related Tags :
Similar Posts