'കൊല്ലപ്പെടുമെന്ന വീഡിയോ; ഹാദിയയെ മോചിപ്പിക്കണം' മുഖ്യമന്ത്രിക്ക് ഷഫിന്റെ പരാതി'കൊല്ലപ്പെടുമെന്ന വീഡിയോ; ഹാദിയയെ മോചിപ്പിക്കണം' മുഖ്യമന്ത്രിക്ക് ഷഫിന്റെ പരാതി
|ആഭ്യന്തരവകുപ്പ് സ്വമേധയാ കേസെടുക്കണമെന്നും ഹാദിയയെ മോചിപ്പിക്കണമെന്നും ഷഫിന്‍ പരാതിയില്‍ പറയുന്നു. അച്ഛൻ മർദിക്കുന്നു..
കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്ന ഹാദിയയുടെ വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ ഷഫിന്‍ ജഹാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആഭ്യന്തരവകുപ്പ് സ്വമേധയാ കേസെടുക്കണമെന്നും ഹാദിയയെ മോചിപ്പിക്കണമെന്നും ഷഫിന്‍ പരാതിയില്‍ പറയുന്നു. അച്ഛൻ മർദിക്കുന്നുവെന്നും കൊല്ലപ്പെടുമെന്ന ഭയമുണ്ടെന്നും ഹാദിയ പറയുന്ന ദൃശ്യങ്ങൾ രാഹുൽ ഈശ്വർ ആണ് പുറത്തുവിട്ടത്.
'കഴിഞ്ഞ അഞ്ചുമാസക്കാലമായി മനുഷ്യാവകാശ ലംഘനം നേരിടുന്ന ഹാദിയ വീട്ടുതടങ്കലിലാണ്. ഹാദിയയെ വീട്ടുതടങ്കലില്‍ മരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് ഒരാഴ്ച മുന്നേ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അച്ഛന്‍ ഉപദ്രവിക്കുന്നതായും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താൻ കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പ് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തുകൊണ്ട് ഹാദിയയെ മോചിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണം.' ഷഫിന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഹാദിയ സംസാരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ തന്റെ കയ്യിൽ ഉള്ളതായാണ് രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍. സുപ്രീംകോടതിയില്‍ അടുത്ത ദിവസം കേസ് പരിഗണനക്ക് വരുന്ന സാഹചര്യത്തിൽ ഹാദിയക്ക് പറയാനുള്ളത് കോടതിയെ അറിയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി സുപ്രിം കോടതി ഈ മാസം 30ന് പരിഗണിക്കും.