< Back
Kerala
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സുമനസുകളുടെ കനിവ് തേടി ഒരു നാല് വയസുകാരന്‍മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സുമനസുകളുടെ കനിവ് തേടി ഒരു നാല് വയസുകാരന്‍
Kerala

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സുമനസുകളുടെ കനിവ് തേടി ഒരു നാല് വയസുകാരന്‍

Jaisy
|
5 Jun 2018 4:42 AM IST

ശസ്ത്രക്രിയക്കായി 20 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രയാസപ്പെടുകയാണ് നിര്‍ധന കുടുംബം

കോഴിക്കോട് ചാത്തമംഗലം ഏരിമലയിലെ രാജന്റെ മകന്‍ രാഹുല്‍ രോഗങ്ങളുടെ പിടിയിലാണ്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിലെങ്കില്‍ നാലുവയസുകാരന്റെ ജീവന് അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ശസ്ത്രക്രിയക്കായി 20 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രയാസപ്പെടുകയാണ് നിര്‍ധന കുടുംബം.

ഏരിമല കളരിപൊയില്‍ കൂലിവേല ചെയ്യുന്ന രാജന്റെയും -പ്രീനയുടെയും മൂത്ത മകനാണ് രാഹുല്‍.അസുഖങ്ങള്‍ വിട്ടുമാറത്തതിനലാണ് ഡോക്ടറെ കണ്ടത്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കുമെന്നാണ് ചെന്നെയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഫാന്‍കോണി അനിമീയ എന്ന രോഗമാണ് രാഹുലിന് പിടിപെട്ടത്. ശസ്ത്രക്രിയക്ക് മാത്രം 20 ലക്ഷം രൂപ വരും. രാഹുല്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ സജീവമായി രംഗത്തുണ്ടെങ്കിലും ഭീമമായ തുക കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. സുമനസുകളുടെ സഹായമില്ലെങ്കില്‍ കുഞ്ഞനുജന്റെ ഇളംകൈയും പിടിച്ചു ഇതുപോലെ നടക്കാന്‍ രാഹുലിന്റെ ആരോഗ്യം അനുവദിക്കില്ല.

Related Tags :
Similar Posts