< Back
Kerala
ടിപി വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് കോടതിടിപി വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് കോടതി
Kerala

ടിപി വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് കോടതി

Jaisy
|
4 Jun 2018 9:35 PM IST

ഇക്കാര്യത്തിൽ നേരത്തെ തന്നെ അന്വേഷണം നടത്തിയതാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു

ടിപി ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇക്കാര്യത്തിൽ നേരത്തെ തന്നെ അന്വേഷണം നടത്തിയതാണ് എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ ഇതിൽ പുതിയ പ്രതികൾ ഉണ്ടെങ്കിൽ മാത്രമേ ഇക്കാര്യം അന്വേഷിക്കാൻ ആകൂ. വധ ശ്രമഗൂഢാലോചന കേസിൽ പ്രതികളുടെ മേൽ കുറ്റം കണ്ടെത്തി ശിക്ഷിക്കപ്പെട്ട് കഴിഞ്ഞു. പിന്നെ എങ്ങനെ പുതിയ അന്വേഷണം സാധ്യമാകും എന്നും ഹൈക്കോടതി ആരാഞ്ഞു. കേസ് ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Related Tags :
Similar Posts