< Back
Kerala
മഠവൂര്‍ പാറ ടൂറിസം ഭൂപടത്തിലേക്ക്മഠവൂര്‍ പാറ ടൂറിസം ഭൂപടത്തിലേക്ക്
Kerala

മഠവൂര്‍ പാറ ടൂറിസം ഭൂപടത്തിലേക്ക്

Jaisy
|
4 Jun 2018 7:26 PM IST

മഠവൂര്‍പാറ വിനോദസഞ്ചാര പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു

തിരുവനന്തപുരം ജില്ലയിലെ പുരാതനഗുഹാക്ഷേത്രമായ മഠവൂര്‍ പാറ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുന്നു. മഠവൂര്‍പാറ വിനോദസഞ്ചാര പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രകൃതി രമണിയമായ ഇവിടെ സാഹസിക വിനോദത്തിനുള്ള സംവിധാനവും കുട്ടികളുടെ പാര്‍ക്കും ഒഴുകുന്ന കോട്ടേജുകളുമെല്ലാം ഒരുക്കുന്നുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഠവൂര്‍ പാറ.. ഐതിഹ്യമുറങ്ങുന്ന ഗുഹാക്ഷേത്രം.. മഠവൂര്‍പാറയുടെ സൌന്ദര്യം വാക്കുകളിലൊതുങ്ങില്ല.. ഇപ്പോള്‍ തന്നെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഈ പ്രകൃതി സുന്ദരഭൂമി.. മുളകൊണ്ടുള്ള നടപ്പാലവും ചെറുകുടിലുകളും കുട്ടികളുടെ പാര്‍ക്കുമെല്ലാം പ്രകൃതി സ്നേഹികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. ഈ പ്രദേശത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ മഠവൂര്‍പാറ വിനോദസഞ്ചാര പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

22 ഏക്കര്‍ ഭൂമിയില്‍ പുരാവസ്തുവകുപ്പുമായി ചേര്‍ന്ന് ഏഴ് കോടി ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അഡ്വൈഞ്ചര്‍ സോണ്‍, ആംഫി തീയറ്റര്‍, വെള്ളത്തിലൊഴുകുന്ന കോട്ടേജുകള്‍, സൂര്യഘടികാരം. കല്‍ ഇരിപ്പടങ്ങള്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. പാറക്കെട്ടുകളുടെ പാരിസ്ഥിതിക ഘടനക്ക് കോട്ടം തട്ടാത്തവിധത്തിലാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.

Similar Posts