< Back
Kerala
അശാന്തന്റെ മൃതദേഹത്തോട് വർഗീയവാദികൾ ക്രൂരത കാണിച്ചു, കുറ്റക്കാര്‍ക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രിഅശാന്തന്റെ മൃതദേഹത്തോട് വർഗീയവാദികൾ ക്രൂരത കാണിച്ചു, കുറ്റക്കാര്‍ക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി
Kerala

അശാന്തന്റെ മൃതദേഹത്തോട് വർഗീയവാദികൾ ക്രൂരത കാണിച്ചു, കുറ്റക്കാര്‍ക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി

Sithara
|
5 Jun 2018 5:01 AM IST

അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയവാദികൾ കാണിച്ച ക്രൂരത മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയവാദികൾ കാണിച്ച ക്രൂരത മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടൻ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുമുണ്ടെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

അശാന്തന്‍റെ മൃതദേഹം എറണാകുളം ദർബാർ ഹാളിലെ ആർട് ഗ്യാലറിയിൽ പൊതുദർശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയാണുണ്ടായത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ വർഗീയ പ്രചാരണവുമുണ്ടായെന്ന് മുഖ്യമന്ത്രി എഫ്ബി പോസ്റ്റില്‍ പറയുന്നു.

Similar Posts