< Back
Kerala
ഇസ്‍ലാമിക പണ്ഡിതന്‍ എം എം അക്ബര്‍ പൊലീസ് കസ്റ്റഡിയില്‍ഇസ്‍ലാമിക പണ്ഡിതന്‍ എം എം അക്ബര്‍ പൊലീസ് കസ്റ്റഡിയില്‍
Kerala

ഇസ്‍ലാമിക പണ്ഡിതന്‍ എം എം അക്ബര്‍ പൊലീസ് കസ്റ്റഡിയില്‍

Sithara
|
4 Jun 2018 10:28 AM IST

ആസ്ത്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെയാണ് കസ്റ്റഡിയിലെടുത്തത്.

പ്രമുഖ ഇസ്‍ലാമിക പണ്ഡിതൻ എം എം അക്ബറിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആസ്ത്രേലിയയില്‍ നിന്നും ദോഹയിലേക്കുള്ള യാത്രക്കിടെയാണ് ഹൈദരബാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം അക്ബറിനെ തടഞ്ഞത്. പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസിൽ അക്ബറിനെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്നലെ രാത്രിയിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ തന്നെ തടഞ്ഞ വിവരം എം എം അക്ബർ ഭാര്യയെ വിളിച്ചു അറിയിക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്നും പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കേരളാ പൊലീസ് അക്ബറിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ന് രാവിലെ പുറപ്പെട്ടു.

മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതി ഉള്‍പ്പെടുത്തിയെന്ന കേസില്‍ കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരെ പൊലീസ് എടുത്ത കേസില്‍ അക്ബർ പ്രതിയായിരുന്നു. ഒരു വർഷത്തോളമായി അക്ബർ വിദേശത്തായിരുന്നു. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചത്. പീസ് സ്കൂളുമായി ബസപ്പെട്ട കേസിൽ നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Related Tags :
Similar Posts