< Back
Kerala
എംഎം അക്ബറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുKerala
എംഎം അക്ബറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
|5 Jun 2018 4:28 AM IST
മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്ന് അക്ബര്‍ പൊലീസിനോട് പറഞ്ഞു
വിവാദ പാഠപുസ്തക കേസില്‍ ഇസ്‌ലാമിക പണ്ഡിതനും പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടറുമായ എം.എം അക്ബറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തനിക്കെതിരായ ആരോപണം എംഎ അക്ബര്‍ നിഷേധിച്ചു. മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്ന് അക്ബര്‍ പൊലീസിനോട് പറഞ്ഞു. പാഠ്യപദ്ധതി അബദ്ധത്തിലാണ് ഉള്‍പ്പെടുത്തിയത്. എം.എം അക്ബറിനെ പൊലീസ് രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.