< Back
Kerala
ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേKerala
ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ
|4 Jun 2018 5:19 PM IST
കായല്‍ കയ്യേറി നിര്‍മിച്ച മതില്‍ പൊളിച്ചുനീക്കുന്നതിനാണ് സ്റ്റേ
നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കായല്‍ കയ്യേറി നിര്‍മിച്ച മതില്‍ പൊളിച്ചുനീക്കുന്നതിനാണ് സ്റ്റേ. കയ്യേറി നിര്‍മിച്ചുവെന്ന് പരാതിയുയര്‍ന്ന ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചി കോര്‍പറേഷന്‍ പൊളിച്ച് നീക്കിയിരുന്നു. തുടര്‍ന്ന് ജയസൂര്യ നല്‍കിയ ഹരജിയിലാണ് മതില്‍ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കയ്യേറ്റം ഒഴിയാന്‍ നോട്ടീസ് നല്‍കിയെങ്കിലും ജയസൂര്യ തദ്ദേശ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ട്രിബ്യൂണല്‍ ജയസൂര്യയുടെ ഹരജി തളളിയതോടെയൊണ് കോര്‍പറേഷന്‍ നടപടി സ്വീകരിച്ചത്.