< Back
Kerala
അച്ഛനുണ്ടാകിയ പാര്‍ട്ടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോട് തീര്‍ക്കുന്നതെന്ന് ടിപിയുടെ മകന്‍അച്ഛനുണ്ടാകിയ പാര്‍ട്ടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോട് തീര്‍ക്കുന്നതെന്ന് ടിപിയുടെ മകന്‍
Kerala

അച്ഛനുണ്ടാകിയ പാര്‍ട്ടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോട് തീര്‍ക്കുന്നതെന്ന് ടിപിയുടെ മകന്‍

admin
|
5 Jun 2018 12:38 AM IST

എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ? എനിക്കമ്മയേയുള്ളൂ. എന്‍റച്ഛന്‍റെ ഓര്‍മ്മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം....

അച്ഛനുണ്ടാക്കിയ പാര്‍ട്ടി അച്ഛനോടെ അവസാനിക്കാത്തതിന്‍റെ പകയാണോ അമ്മയോട് തീര്‍ക്കുന്നതെന്ന് ടിപി ചന്ദ്രശേഖരന്‍റെ മകന്‍ അഭിനന്ദ്. മാതാവ് കെകെ രമക്കെതിരെ പ്രചരണ രംഗത്ത് നടന്ന ആക്രമണത്തെക്കുറിച്ച് ഫേസ്ബുക്കിലാണ് അഭിനവ് പ്രതികരിച്ചത്.

എനിക്ക് വേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ? എനിക്കമ്മയേയുള്ളൂ. എന്‍റച്ഛന്‍റെ ഓര്‍മ്മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം, കൊന്നു കളയരുത് - ഫേസ്ബുക്കില്‍ അഭിനന്ദ് കുറിച്ചു. അച്ഛനെ വെട്ടിയതിനെക്കാൾ വെട്ടുകൾ അമ്മയെ വെട്ടും എന്ന ഭീഷണി എന്നോടല്ലേ.ഞാനെന്താണ് നിങ്ങളോട് ചെയ്തത് ?

എന്തായിരുന്നു എന്റെ അച്ഛന്‍ ചെയ്ത കുറ്റം? ഒരു പ്രസ്ഥാനത്തിന് തെറ്റുപറ്റുന്നു എന്ന് പറയുന്നത് ഇങ്ങനെ വെട്ടിനുറൂക്കാന്‍ മാത്രം വലിയ തെറ്റായിരുന്നോ എന്നും അഭിനന്ദ് ചോദിക്കുന്നു.

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സാണ്. അച്ഛനൊപ്പം ജീവിക്കാൻ കഴിഞ്ഞ 17വർഷക്കാലവും എനിക്ക് കിട്ടിയതിനേക്കാൾ, ഒഞ്ചിയത്തെ സ...

Posted by Abhinand R Chandrasekhar on Saturday, May 14, 2016
Similar Posts