< Back
Kerala
Kerala
ചെങ്ങന്നൂര്‍: തപാല്‍ വോട്ടുകളില്‍ ആകെ തിരിച്ചെത്തിയത് 52 എണ്ണം മാത്രം
|4 Jun 2018 10:48 AM IST
ആകെയുള്ള 799 തപാല്‍ വോട്ടുകളില്‍ 52 എണ്ണം മാത്രമാണ് ഇതുവരെ എത്തിയത്
ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത. ആകെയുള്ള 799 തപാല്‍ വോട്ടുകളില്‍ 52 എണ്ണം മാത്രമാണ് ഇതുവരെ എത്തിയത്. തപാല്‍ സമരം പോസ്റ്റല്‍ വോട്ടുകളെ ബാധിച്ചു. കേരള സര്‍വീസ് ജീവനക്കാരുടെ 40 തപാല്‍വോട്ടുകളും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ 12 തപാല്‍ വോട്ടുകളും ആണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള തപാല്‍ വോട്ടുകള്‍ അസാധുവായതായി പരിഗണിക്കും.