< Back
Kerala
Kerala
ഈ വിജയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയെന്ന് സജി ചെറിയാന്‍
|4 Jun 2018 3:44 PM IST
കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത് പഴയ രാഷ്ട്രീയാണ്. ചെങ്ങന്നൂരിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്.
ജനങ്ങളുടെ പൂര്‍ണമായ പിന്തുണ തനിക്ക് കിട്ടി. ജാതിയോ മതമോ രാഷ്ട്രീയമോ മാറ്റിവെച്ച് മണ്ഡലത്തിലെ എന്റെ സഹോദരിസഹോദരന്മാര്‍ എന്നെ ആത്മാര്‍ത്ഥമായി സഹായിച്ചു അതാണ് തന്നെ വിജയത്തിലേക്കെത്തിച്ചത് എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത് പഴയ രാഷ്ട്രീയമാണ്. ചെങ്ങന്നൂരിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. അവര്‍ക്ക് എല്ലാം മനസ്സിലാകും. എല്ലാ സമുദായത്തിന്റെയും പിന്തുണ തനിക്ക് കിട്ടി.. അതുകൊണ്ടാണ് എല്ലാ പഞ്ചായത്തിലും വ്യക്തമായ ഭൂരിപക്ഷം നേടാനായതെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. പ്രതിപക്ഷം ആരോപിച്ച പോലെ ഈ വിജയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.