< Back
Kerala
പിണറായിയില്‍ വന്‍ ആഘോഷംപിണറായിയില്‍ വന്‍ ആഘോഷം
Kerala

പിണറായിയില്‍ വന്‍ ആഘോഷം

admin
|
4 Jun 2018 12:56 PM IST

പ്രിയ നേതാവിന്റെ അധികാരമേറ്റെടുക്കല്‍ മധുരം വിതരണം ചെയ്താണ് പിണറായിക്കാര്‍ ആഘോഷിക്കുന്നത്.

അധികാരത്തിലേറുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. രാവിലെ മുതല്‍ തന്നെ പായസം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമെല്ലാം പ്രവര്‍ത്തകര്‍ പുതിയ മന്ത്രിസഭയുടെ സ്ഥാനാരോഹണം ആഘോഷമാക്കി മാറ്റി.

തങ്ങളുടെ പ്രിയ നേതാവ് മുഖ്യമന്ത്രിയാകുന്നത് നേരിട്ട് കാണാന്‍ കിട്ടിയ വാഹനങ്ങളിലായി കണ്ണൂരില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇന്നലെ തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ബാക്കിയുളളവരാകട്ടെ നാട്ടിലെ ആഘോഷങ്ങള്‍ക്ക് കുറവെന്നും വരുത്തിയില്ല. പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും സ്വദേശമായ പിണറായിയിലും ആഘോഷങ്ങള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. ചിലയിടങ്ങളില്‍ വിവിധതരം പായസങ്ങള്‍ വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ സന്തോഷം പങ്കിട്ടതെങ്കില്‍ മറ്റിടങ്ങളില്‍ ബിരിയാണിയും ചോറും കറികളുമെല്ലാമായിരുന്നു ആഘോഷ ഇനങ്ങള്‍.

ബാന്‍ഡ് മേളങ്ങളും നൃത്തച്ചുവടുകളുമെല്ലാമായി ജില്ലയുടെ നാട്ടിടവഴികളില്‍ പോലും രാവിലെ തന്നെ പ്രവര്‍ത്തകര്‍ ആഘോഷ തിമിര്‍പ്പിലായിരുന്നു. മുഖ്യമന്ത്രിയായി തിരിച്ചെത്തുന്ന പിണറായി വിജയനെയും ജില്ലയില്‍ നിന്നുളള മറ്റ് മന്ത്രിമാരെയും സ്വീകരിക്കാനുളള കാത്തിരിപ്പിലാണ് ഇനി ജില്ലയിലെ പ്രവര്‍ത്തകര്‍.

Related Tags :
Similar Posts