< Back
Kerala
കുടയില്‍ പേരെഴുതി നൽകി അത്ഭുത ദ്വീപിലെ രാജകുമാരന്‍കുടയില്‍ പേരെഴുതി നൽകി അത്ഭുത ദ്വീപിലെ രാജകുമാരന്‍
Kerala

കുടയില്‍ പേരെഴുതി നൽകി അത്ഭുത ദ്വീപിലെ രാജകുമാരന്‍

admin
|
5 Jun 2018 3:47 AM IST

മഴ മാനത്ത് കാണും മുൻപേ കുട വാങ്ങി സൂക്ഷിക്കണമെങ്കിൽ കുടയുടെ നാട്ടുകാർക്ക് അറുമുഖന്റെ സഹായം വേണം.

മഴ വന്നാൽ സിനിമാതാരം അറുമുഖൻ തിരക്കിലാണ്. ഷൂട്ടിംഗ് ലൊക്കേഷനിലല്ലെന്ന് മാത്രം. മഴയത്ത് കുട വാങ്ങുന്നവർക്ക് അവരുടെ പേരെഴുതി നൽകലാണ് പണി. ഷൂട്ടിംഗിന് താൽക്കാലികാവധി നൽകി മഴയെത്തും മുൻപേ ഈ അത്ഭുത ദ്വീപിലെ രാജകുമാരൻ എഴുത്ത് തുടങ്ങി.

മഴ മാനത്ത് കാണും മുൻപേ കുട വാങ്ങി സൂക്ഷിക്കണമെങ്കിൽ കുടയുടെ നാട്ടുകാർക്ക് അറുമുഖന്റെ സഹായം വേണം. കുടയിൽ സ്വന്തം പേരെഴുതി സൂക്ഷിക്കുന്നവർക്ക് ഈ സഹായം കൂടിയേ തീരൂ. ഈ ദൌത്യത്തിനായി അറുമുഖൻ രാവിലെ തന്റെ സ്വന്തം വാഹനത്തിൽ നഗരത്തിലെത്തും. ബാഗ് റിപ്പയറിംഗ് തൊഴിലാക്കിയ അറുമുഖന് പക്ഷേ നിനച്ചിരിക്കാതെയാണ് സിനിമയിലേക്ക് ക്ഷണം വന്നത്. എന്നാൽ നല്ലകയ്യക്ഷരമാണ് ഈ നടനെ പേരെഴുത്ത് ജോലിയിലെത്തിച്ചത്.

അറുമുഖന്റെ ചെറു കയ്യിലേക്ക് ലഭിക്കുന്ന കുടയിൽ വെറുതെ പേരെഴുതി നൽകൽ മാത്രമല്ല ‌ മികച്ച കലാവിരുതോടെയാണ് അത് നിർവ്വഹിക്കുന്നത്. അത് കൊണ്ട് തന്നെ അറുമുഖന് മുന്നിൽ മഴക്കാലത്ത് നല്ല തിരക്കാണ്. ലഭിക്കുന്ന ചില്ലറകൾ പോക്കറ്റിലിട്ട് നിത്യ ജീവിതത്തിന് സഹായകരമാക്കുന്നു. എന്നാൽ ഇതിനിടയിൽ സിനിമയെന്ന തന്റെ കലാപരിസരം വിട്ടുള്ള പണിക്കും അറുമുഖൻ തയ്യാറല്ല. മലയാളം വിട്ടും അത് മുന്നോട്ട് പോകുന്നു.

Similar Posts