< Back
Kerala
ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ അപേക്ഷ ഇന്ന് കോടതിയില്‍ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ അപേക്ഷ ഇന്ന് കോടതിയില്‍
Kerala

ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ അപേക്ഷ ഇന്ന് കോടതിയില്‍

admin
|
5 Jun 2018 10:34 PM IST

ജയരാജനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജയരാജനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ജയരാജന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ നല്‍കുന്നതിനെ ജയരാജന്‍റെ അഭിഭാഷകന്‍ എതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജയരാജന്‍റെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കോടതി കസ്റ്റഡി അപേക്ഷയില്‍ വിധി പ്രഖ്യാപിക്കുക.

Related Tags :
Similar Posts