< Back
Kerala
ജയന്തനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎംKerala
ജയന്തനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം
|5 Jun 2018 10:11 AM IST
യുവതി പരാതി നല്‍കാനെത്തിയപ്പോള്‍ പിന്‍മാറ്റാന്‍ ശ്രമിച്ച പേരാമംഗലം സി ഐയുടെ നടപടി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ്
ജയന്തനെതിരായ ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് സിപിഎം. പൊലീസ് അന്വേഷണത്തോടൊപ്പം പാര്‍ട്ടിയും അന്വേഷിക്കും.നേരത്തെ ഉണ്ടായിരുന്നത് സാന്പത്തിക ആരോപണമാണെന്നും ഇത് പരിഹരിച്ചതാണണെന്നും ജയന്തന്‍ അറിയിച്ചിരുന്നുവെന്ന് വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പി എല്‍ സുരേന്ദ്രന്‍ പറഞ്ഞു
അതേസമയം യുവതി പരാതി നല്‍കാനെത്തിയപ്പോള്‍ പിന്‍മാറ്റാന്‍ ശ്രമിച്ച പേരാമംഗലം സി ഐയുടെ നടപടി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് വ്യക്തമാക്കി. പരാതി സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും കമ്മീഷണര്‍ മീഡിയവണിനോട് പറഞ്ഞു.