< Back
Kerala
കണ്ടല്‍ചെടികള്‍ വെട്ടിനശിപ്പിച്ച് തീയിട്ടുകണ്ടല്‍ചെടികള്‍ വെട്ടിനശിപ്പിച്ച് തീയിട്ടു
Kerala

കണ്ടല്‍ചെടികള്‍ വെട്ടിനശിപ്പിച്ച് തീയിട്ടു

admin
|
5 Jun 2018 8:34 AM IST

സ്വകാര്യഭൂമിയില്‍ കണ്ടല്‍ചെടികള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി.

സ്വകാര്യഭൂമിയില്‍ കണ്ടല്‍ചെടികള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. കോഴിക്കോട് പുതിയങ്ങാടിയിലാണ് സ്വകാര്യവ്യക്തി കണ്ടല്‍ചെടികള്‍ നശിപ്പിച്ച് തീയിട്ടത്.

പുതിയങ്ങാടിക്ക് സമീപം പാലക്കടയിലുള്ള ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്താണ് കണ്ടല്‍ചെടികള്‍ വെട്ടി തീയിട്ടിരിക്കുന്നത്. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ചെടികള്‍ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടിയാണ് കണ്ടല്‍ചെടികള്‍ നീക്കം ചെയ്തതെന്നാണ് സ്ഥലമുടമയുടെ വിശദീകരണം. കണ്ടല്‍ നശിപ്പിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെ വില്ലേജ് ഓഫീസര്‍ പ്രവൃത്തി നിര്‍ത്തിവെക്കാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.

Similar Posts