< Back
Kerala
കലാകേരളം കണ്ണൂരിലേക്ക്കലാകേരളം കണ്ണൂരിലേക്ക്
Kerala

കലാകേരളം കണ്ണൂരിലേക്ക്

Sithara
|
5 Jun 2018 7:03 PM IST

അന്‍പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും.

അന്‍പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. കലോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഗായിക കെ എസ് ചിത്ര മുഖ്യതിഥിയാവും.

രാവിലെ 9.30ന് പ്രധാന വേദിക്ക് സമീപം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഉച്ചക്ക് രണ്ട് മണിക്ക് സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൌണ്ടില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഐ ജി ദിനേന്ദ്ര കാശ്യപും ഗായിക സയനോര ഫിലിപ്പും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നുളള അയ്യായിരത്തോളം കലാ പ്രതിഭകള്‍ ഘോഷയാത്രയില്‍ അണിചേരും.

നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാവും. വൈകിട്ട് ആറ് മണിക്ക് മത്സര ഇനങ്ങള്‍ ആരംഭിക്കും. പുഴകളുടെ പേര് നല്‍കിയ ഇരുപത് വേദികളിലായി പതിനാലായിരത്തേളം കലാപ്രതിഭകള്‍ ഏഴ് ദിവസങ്ങളിലായി വിവിധ ഇനങ്ങളില്‍ മാറ്റുരക്കാനെത്തും.

കലോത്സവ വിശേഷങ്ങളും വാര്‍ത്തകളും തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ മീഡിയവണും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Related Tags :
Similar Posts