< Back
Kerala
ബാബു ഭരദ്വാജ് ഇനി ഓര്‍മബാബു ഭരദ്വാജ് ഇനി ഓര്‍മ
Kerala

ബാബു ഭരദ്വാജ് ഇനി ഓര്‍മ

admin
|
5 Jun 2018 8:59 PM IST

രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു

പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് ഇനി ഓര്‍മ. അഞ്ച് പതിറ്റാണ്ട് കാലം കേരളീയ പൊതു സമൂഹത്തിന്‍റെ വിവിധ കര്‍മ രംഗങ്ങളില്‍ ജ്വലിച്ചു നിന്ന അദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു. തീക്ഷ്ണമായ അനുഭവ സന്പത്ത്
എഴുത്തില്‍ ജ്വാലയായി പടര്‍ത്തിയപ്പോഴും സൌഹൃദങ്ങളിലെ സൊമ്യ സാന്നിധ്യമായിരുന്നു ബാബു ഭരദ്വാജ് എന്ന് അദ്ദേഹത്തിന് യാത്രാമൊഴി നല്‍കാനെത്തിയവര്‍ പറഞ്ഞു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ബാബു ഭരദ്വാജിന്‍രെ വസതിയായ ഭൂമികയിലെത്തിച്ചത്. കണ്ടും കേട്ടും വായിച്ചും ബാബു ഭരദ്വാജിനെ അടുത്തറിഞ്ഞ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിപ്ളവപാതയിലും പ്രവാസത്തിന്‍റെ ദുരിതങ്ങളിലും മാധ്യമ മേഖലയിലെ പലഘട്ടങ്ങളിലും ഒപ്പം സഞ്ചരിച്ചവര്‍
യാത്രാമൊഴി നല്‍കാനെത്തിയവരിലുണ്ടായിരുന്നു

മാധ്യമത്തിന് വേണ്ടി എഡിറ്റര്‍ ഒ അബ്ദുറഹിമാനും മീഡിയവണിന് വേണ്ടി സി ഇ ഒ യു അബ്ദുല്‍ മജീദും
മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. അനുഭവ സന്പത്തിന്‍റെ കരുത്ത് ഭാഷയില്‍ സന്നിവേശിപ്പിച്ചഎഴുത്തുകാരനായിരുന്നു ബാബു ഭരദ്വാജെന്ന് ഇരു വരും അനുസ്മരിച്ചു. മീഡിയ വണ്ണിന്‍റെനാള്‍വഴികളില്‍ ശക്തമായ സാന്നിധ്യവും നേരും നന്മയും മുറകെ പിടിച്ചുള്ള ഞങ്ങളുടെ പ്രയാണത്തില്‍
ദിശാബോധം പകരുകയും ചെയത ബാബു ഭരദ്വാജിന് ഞങ്ങളുടെയും യാത്രാമൊഴി

Similar Posts