< Back
Kerala
മദ്യനയത്തില്‍ സീതാറാം യെച്ചൂരിയെ നിലപാടിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭമദ്യനയത്തില്‍ സീതാറാം യെച്ചൂരിയെ നിലപാടിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ
Kerala

മദ്യനയത്തില്‍ സീതാറാം യെച്ചൂരിയെ നിലപാടിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ

admin
|
5 Jun 2018 10:34 AM IST

യുഡിഎഫും എല്‍ഡിഎഫും മദ്യനയത്തില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും സീറോ മലബാര്‍ സഭ

മദ്യനയത്തില്‍ സീതാറാം യെച്ചൂരിയെ നിലപാടിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ. സന്തോഷകരമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും മദ്യനയത്തില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും സീറോ മലബാര്‍ സഭ അറിയിച്ചു. സ്ഥാനാര്‍ത്ഥികളാരെന്നതു പോലെ മുന്നണികളുടെ നിലപാടും തിരഞ്ഞെടുപ്പില്‍ പ്രധാനമാണെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മദ്യനയം സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് സീറോ മലബാര്‍ സഭ നിലപാട് വ്യക്തമാക്കിയത്. മദ്യമെന്ന സമൂഹ തിന്മയ്ക്കെതിരെ നടപടി എടുക്കുന്നവരോട് സൌഹാര്‍ദപരമായി നിലപാടായിരിക്കും സ്വീകരിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുമുന്നണികളും തങ്ങളുടെ നിലപാട് വ്യക്തമാക്കണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം സ്വാഗതാര്‍ഗ്ഗമാണ്. വൈകിയാണെങ്കിലും സിപിഎം സ്വീകരിച്ച നിലപാട് സന്തോഷകരമാണെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി.

മദ്യനയം ജനങ്ങളുടെ പ്രശ്നമാണ്. ആയതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും സീറോമലബാര്‍ സഭ അറിയിച്ചു. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി ആരെന്നതിനെക്കാള്‍ മുന്നണി സ്വീകരിക്കുന്ന നിലപാടാണ് പ്രധാനമെന്നും സഭ വ്യക്തമാക്കി.

സഭയുടെ നിലപാടുമായി ചേര്‍ന്ന് പോകുന്നവരാകണം സ്ഥാനാര്‍ത്ഥിയെന്നും. നിലപാട് വ്യക്തമാക്കി വോട്ട് ചോദിച്ചെത്തുന്നവര്‍ക്ക് പിന്തുണ നല്കുമെന്നും സീറോ മലബാര്‍ സഭ അറിയിച്ചു.

Similar Posts