< Back
Kerala
മുകേഷിന് സിപിഎമ്മിന്റെ രൂക്ഷ വിമര്‍ശംമുകേഷിന് സിപിഎമ്മിന്റെ രൂക്ഷ വിമര്‍ശം
Kerala

മുകേഷിന് സിപിഎമ്മിന്റെ രൂക്ഷ വിമര്‍ശം

Alwyn K Jose
|
5 Jun 2018 10:00 AM IST

അമ്മയുടെ യോഗത്തിന് ശേഷം മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിയെപോലും പ്രതിസന്ധിയിലാക്കി.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ എം മുകേഷ് എംഎല്‍എക്ക് രൂക്ഷ വിമര്‍ശം. അമ്മയുടെ യോഗത്തിന് ശേഷം മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിയെപോലും പ്രതിസന്ധിയിലാക്കി. എംഎല്‍എയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാകണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു.

ഇത്തരം നടപടികള്‍ എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു. ഇതേസമയം, മുകേഷ് തെറ്റ് മനസിലാക്കിയത് നല്ല കീഴ്‍വഴക്കമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവർത്തകരോട് രോഷാകുലനായി സംസാരിച്ച മുകേഷിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് താനൊരു തുടക്കക്കാരനാണെന്നും തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നുമുള്ള വിശദീകരണവുമായി മുകേഷ് രംഗത്തുവന്നിരുന്നു.

Similar Posts