< Back
Kerala
വേങ്ങരയില്‍ വാനോളം ആവേശം; കൊട്ടിക്കലാശം അതിര്‍ത്തിക്ക് പുറത്ത്വേങ്ങരയില്‍ വാനോളം ആവേശം; കൊട്ടിക്കലാശം 'അതിര്‍ത്തി'ക്ക് പുറത്ത്
Kerala

വേങ്ങരയില്‍ വാനോളം ആവേശം; കൊട്ടിക്കലാശം 'അതിര്‍ത്തി'ക്ക് പുറത്ത്

Alwyn K Jose
|
5 Jun 2018 3:58 PM IST

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു കലാശക്കൊട്ട്.

വേങ്ങര ഉപതെര‍ഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു കലാശക്കൊട്ട്. ഇടതു മുന്നണി സ്ഥാനാര്‍ഥി പിപി ബഷീര്‍ കൊളപ്പുറത്തും, എന്‍ഡിഎ സ്ഥാനാര്‍ഥി കെ ജനചന്ദ്രന്‍ മാസ്റ്റര്‍ കുന്നുംപുറത്തും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വേങ്ങരയിലുമായിരുന്നു പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകള്‍ ചെലവിട്ടത്.

ആഴ്ചകള്‍ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിലൂടെയാണ് മുന്നണികള്‍ അവസാനിപ്പിച്ചത്. വേങ്ങര കേന്ദ്രീകരിച്ച് കൊട്ടിക്കലാശം നടത്തേണ്ടെന്ന് പാര്‍ട്ടികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. വേങ്ങര നഗരത്തിലേക്ക് പ്രചാരണ വാഹനങ്ങള്‍ ഉച്ചക്കു ശേഷം കടത്തി വിട്ടിരുന്നുമില്ല. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചിരുന്നു ഇക്കുറി കൊട്ടിക്കലാശം. താളമേളങ്ങളുമായി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ നിരത്തുകള്‍ കീഴടക്കി. കേന്ദ്രസേനയെ അടക്കം വിന്യസിച്ചു കൊണ്ട് കനത്ത സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരുന്നത്.

Similar Posts