< Back
Kerala
ഗെയില്‍ സമരത്തിന്റെ മറവില്‍ അക്രമം പടര്‍ത്താന്‍ തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കമെന്ന് സി.പി.എംഗെയില്‍ സമരത്തിന്റെ മറവില്‍ അക്രമം പടര്‍ത്താന്‍ തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കമെന്ന് സി.പി.എം
Kerala

ഗെയില്‍ സമരത്തിന്റെ മറവില്‍ അക്രമം പടര്‍ത്താന്‍ തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കമെന്ന് സി.പി.എം

Ubaid
|
5 Jun 2018 4:36 PM IST

ഐ.ഐ ഷാനവാസ് തീവ്രവാദി സംഘത്തോടൊപ്പം ചേര്‍ന്ന് അക്രമം പടര്‍ത്താനാണ് ശ്രമിച്ചതെന്നുമാണ് സി.പി.എം വിലയിരുത്തല്‍

ഗെയില്‍വിരുദ്ധ സമരത്തിന്‍റെ മറവില്‍ മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘര്‍ഷം പടര്‍ത്താന്‍ ചില തീവ്രവാദസംഘടനകള്‍ ആസൂത്രിതനീക്കം നടത്തുന്നുവെന്ന് സിപിഎം കോഴിക്കോട് സെക്രട്ടേറിയേറ്റ്. ഇവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. മലപ്പുറത്ത് നിന്ന് വന്ന എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വര്‍ഗ്ഗീയതീവ്രവാദി സംഘങ്ങളാണ് ഇതിന് പിന്നിലെന്നും സിപിഎം ആരോപിച്ചു.

മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധം സൃഷ്ടിച്ചത് പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെയുള്ള സംഘടനകളാണ്. പദ്ധതിക്കെതിരായ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ബാധ്യസ്ഥനായ എം ഐ ഷാനവാസ് എം പി അക്രമം പടര്‍ത്താനാണ് ശ്രമിച്ചതെന്നും സി പി എം സെക്രട്ടേറിയേറ്റിന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

അതേ സമയം ഗെയിൽ സമരക്കാർക്ക് നേരെ നടന്ന പോലീസ് നടപടി ദൗർഭാഗ്യകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം എൽ എ പ്രതികരിച്ചു.

Similar Posts