< Back
Kerala
ഗെയില്‍ സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ സമര സമിതി യോഗം ഇന്ന്ഗെയില്‍ സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ സമര സമിതി യോഗം ഇന്ന്
Kerala

ഗെയില്‍ സമരത്തിന്‍റെ ഭാവി തീരുമാനിക്കാന്‍ സമര സമിതി യോഗം ഇന്ന്

Sithara
|
5 Jun 2018 8:00 PM IST

ഇന്നലെ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സമര സമിതി പൂര്‍ണമായും അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് യോഗം.

കോഴിക്കോട് എരഞ്ഞിമാവിലെ ഗെയില്‍ സമരം തുടരണമോ എന്ന് തീരുമാനിക്കാന്‍ സമര സമിതി ഇന്ന് അടിയന്തര യോഗം ചേരും. വൈകീട്ട് നാല് മണിക്ക് എരഞ്ഞിമാവിലാണ് യോഗം. ഇന്നലെ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സമര സമിതി പൂര്‍ണമായും അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് യോഗം.

വ്യവസായ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് സമര സമിതിയുടെ പരാതി. ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നതിന്റെ അലൈന്‍മെന്റ് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റുക, പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയായിരുന്നു സമര സമിതിയുടെ ആവശ്യങ്ങള്‍. ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ സമരത്തിന്റെ ഭാവി ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

യോഗത്തില്‍ സമര സമിതി എടുക്കുന്ന ഏത് നിലപാടിനെയും പിന്തുണയ്ക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. സമര സമിതി പ്രതിനിധികളും സമരത്തിന് പിന്തുണ നല്‍കുന്ന ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

Similar Posts