< Back
Kerala
എകെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണം; ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയില്‍എകെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണം; ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയില്‍
Kerala

എകെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണം; ആവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയില്‍

Muhsina
|
5 Jun 2018 10:09 AM IST

മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ടെലിഫോണ്‍ വിവാദ കേസില്‍ ഉള്‍പ്പെട്ട ചാനല്‍ ലേഖിക കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കിയെന്നും ഇത് തികച്ചും വ്യക്തിപരമായ..

മുൻ മന്ത്രി എകെ ശശീന്ദ്രനെതിരെയുള്ള വിവാദമായ ഫോൺ വിളി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനൽ ലേഖിക ഹൈക്കോടതിയെ സമീപിച്ചു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കിയതിനാൽ താൻ നൽകിയ പരാതിയിലെ കേസ് നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹെരജി ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കും.

മുൻ മന്ത്രി എകെ ശശീന്ദ്രനെതിരെ മംഗളം ചാനൽ ലേഖിക തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ പരാതിയിലെ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. കോടതിക്ക് പുറത്ത് മന്ത്രിയുമായി പരാതി ഒത്ത് തീർപ്പിലെത്തിയ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാണ് ലേഖിക നൽകിയ ഹരജിയിൽ പറയുന്നത്. പരാതിയിലെ വിഷയം തികച്ചും വ്യക്തിപരമാണ്. അതിനാൽ കക്ഷിയുമായി ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിൽ ഇനിയും കേസ് തുടരുന്നത് കോടതിയുടെ സമയ നഷ്ടവും നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗവുമാകുമെന്നും ഹരജിയിൽ പറയുന്നു.

2016 നം വ ബർ 8ന് മന്ത്രിയെ കാണാൻ വീട്ടിലെത്തിയപ്പോൾ മുകളിലെ നിലയിൽ കൊണ്ടുപോയി തന്നോട് അശ്ലീല ചുവയോടെ സംസാരിക്കുകയും തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പറഞ്ഞിരുന്നത്. തുടർന്ന് 1 PC 354 (എ), 354 (D), 509 വകുപ്പ് പ്രകാരം ശശീന്ദ്രനെതിരെ കേസെടുത്തിരുന്നു.

Related Tags :
Similar Posts