< Back
Kerala
തോമസ് ചാണ്ടി വിഷയത്തില്‍ എൽഡിഎഫിൽ വിഴുപ്പലക്കൽ തുടരുന്നുതോമസ് ചാണ്ടി വിഷയത്തില്‍ എൽഡിഎഫിൽ വിഴുപ്പലക്കൽ തുടരുന്നു
Kerala

തോമസ് ചാണ്ടി വിഷയത്തില്‍ എൽഡിഎഫിൽ വിഴുപ്പലക്കൽ തുടരുന്നു

Jaisy
|
5 Jun 2018 10:19 PM IST

സിപിഐ മന്ത്രിമാരുടെ മന്ത്രിസഭയോഗ ബഹിഷ്കരണത്തിനെതിരെ എകെ ബാലൻ രംഗത്തെത്തി

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ വിഴുപ്പലക്കൽ തുടരുന്നു.സിപിഐ മന്ത്രിമാരുടെ മന്ത്രിസഭയോഗ ബഹിഷ്കരണത്തിനെതിരെ എകെ ബാലൻ രംഗത്തെത്തി.രാജി സിപിഐ സമ്മർദ്ദം കൊണ്ടല്ലെന്ന് എൻസിപിയും വ്യക്തമാക്കി.തോമസ് ചാണ്ടിയെ മന്ത്രിസഭയോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിക്ക് വിലക്കാമായിരുന്നെന്ന് സിപിഐ തിരിച്ചടിച്ചു.

തോമസ് ചാണ്ടിയുടെ രാജി കൊണ്ടും എൽഡിഎഫിലെ പ്രശ്നങ്ങൾ അവസാനിക്കുന്നിലെന്ന സൂചനയാണ് മുന്നണിക്കുളളിൽ നടക്കുന്ന വാക്പോര് വ്യക്തമാക്കുന്നത്.മന്ത്രിസഭയോഗത്തിൽ നിന്ന് വിട്ട് നിന്ന സിപിഐ നിലപാടിനെതിരെ സിപിഎം വിമർശം ശക്തമാക്കി. എൻസിപി നേതൃത്വം രൂക്ഷമായാണ് സിപിഐക്കെതിരെ പ്രതികരിച്ചത്. എന്നാൽ മന്ത്രിസഭയോഗ ബഹിഷ്കരണത്തിൽ തെറ്റൊന്നുമില്ലെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുകയാണ്. യോഗത്തിൽ തോമസ് ചാണ്ടിയെ പങ്കെടുപ്പിച്ചതിൽ മുഖ്യമന്ത്രിക്കെതിരെയും സിപിഐ വിമർശമുന്നയിച്ചു.

Related Tags :
Similar Posts