< Back
Kerala
ദേശീയ പതാക വിവാദം; ഇടത് സര്‍ക്കാരിന് പറ്റിയ വീഴ്ചയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിKerala
ദേശീയ പതാക വിവാദം; ഇടത് സര്‍ക്കാരിന് പറ്റിയ വീഴ്ചയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
|5 Jun 2018 9:58 AM IST
ഇനി തലകുത്തി നിന്നിട്ട് കാര്യമില്ല
മോഹന്‍ ഭഗവത് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവം ഇടത് സര്‍ക്കാരിന് പറ്റിയ വീഴ്ചയായിരുന്നുവെന്ന് മുസ് ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ഇനി തലകുത്തി നിന്നിട്ട് കാര്യമില്ല. അന്നേ കേസ് എടുക്കേണ്ടതായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.
മുത്തലാഖ് നിരോധന നിയമത്തെ നിയമപരമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണുള്ളത്. അടുത്തത് വ്യക്തി നിയമത്തെ ഇല്ലാതാക്കുന്ന നടപടിയാണ് ഉണ്ടാകാന്‍ പോകുന്നത്. മതേതരകക്ഷികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.