< Back
Kerala
അപ്പീൽ കമ്മിറ്റിക്ക്‌ മുന്‍പില്‍ ഇത്തവണയും കാത്തിരിപ്പ്അപ്പീൽ കമ്മിറ്റിക്ക്‌ മുന്‍പില്‍ ഇത്തവണയും കാത്തിരിപ്പ്
Kerala

അപ്പീൽ കമ്മിറ്റിക്ക്‌ മുന്‍പില്‍ ഇത്തവണയും കാത്തിരിപ്പ്

Sithara
|
5 Jun 2018 6:28 PM IST

കലോത്സവം ആയാൽ ചിരിയും കാര്യവും ഒരല്‍പം കണ്ണീരുമൊക്കെ ഉണ്ടാകും

കലോത്സവം ആയാൽ ചിരിയും കാര്യവും ഒരല്‍പം കണ്ണീരുമൊക്കെ ഉണ്ടാകും. എല്ലാ വർഷവും അത് പതിവുമാണ്. ഇത്തവണ അപ്പീൽ കമ്മിറ്റിക്ക്‌ മുന്നിൽ നിന്നു തുടങ്ങാം.

വെളുപ്പിന് ഇറങ്ങിയതാണ് വീട്ടിൽ നിന്ന്. ഇവിടെയെത്തി അപ്പീലുമായി കാത്തുനിൽപ്പാണ്. അപ്പോള്‍ വന്നു അടുത്ത പ്രശ്നം. ലോകായുക്ത വഴി വന്ന അപ്പീൽ ഒന്നും പരിഗണിക്കേണ്ടെന്നായിരുന്നു ആദ്യം ഹൈക്കോടതി വിധി. ഇതൊക്കെ കഴിഞ്ഞപ്പോൾ 5 പേരുടെ ഒഴികെ ബാക്കി പരിഗണിക്കാൻ പിന്നെയും കോടതി. ഇതോടെ ഒരല്പം ആശ്വാസം. അപ്പോള്‍ ആ അഞ്ചെണ്ണം ആരാണെന്നായി കൂടിനില്‍ക്കുന്നവരുടെ ചിന്ത.

മണിക്കൂറുകൾക്കുള്ളിൽ പല ഇനങ്ങളിലായി തട്ടിൽ കയറേണ്ടവരുമുണ്ട് ഈ കൂട്ടത്തിൽ. ഭക്ഷണവും പരിശീലനവുമൊക്കെ മറന്ന മട്ടുണ്ട്. ആദ്യം പാര്‍ട്ടിസിപ്പേഷന്‍ കാർഡ്‌. പിന്നെ ബാക്കി. കുട്ടികളേക്കാള്‍ വെപ്രാളമാണ് രക്ഷിതാക്കള്‍ക്ക്.

Similar Posts