< Back
Kerala
ബിനോയ് ദുബൈയിലുണ്ട്, പിന്നെന്തിന് അറബി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടുന്നു? കോടിയേരിബിനോയ് ദുബൈയിലുണ്ട്, പിന്നെന്തിന് അറബി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടുന്നു? കോടിയേരി
Kerala

ബിനോയ് ദുബൈയിലുണ്ട്, പിന്നെന്തിന് അറബി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടുന്നു? കോടിയേരി

Sithara
|
5 Jun 2018 7:54 AM IST

മകന്‍ ബിനോയിക്കെതിരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മകന്‍ ബിനോയിക്കെതിരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് ദുബൈയില്‍ തന്നെയുണ്ട്. പരാതി ഉണ്ടെങ്കിൽ ദുബൈയിൽ നൽകാം. ദുബൈയിൽ നിയമ സംവിധാനങ്ങളിലില്ലേ? പിന്നെന്തിന് അറബി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടുന്നു? അവിടെ എന്താണ് ബിസിനസെന്ന് ബിനോയ് തന്നെ പറഞ്ഞിട്ടുണ്ട്. ആരോപണത്തെ കുറിച്ച് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും കോടിയേരി പറഞ്ഞു.

താന്‍ ഒരു ബിസിനസ്സിലും ബന്ധപ്പെട്ട ആളല്ല. പാർട്ടി പൊതുവേദിയില്‍ വ്യക്തിപരമായ കാര്യങ്ങളില്‍ മറുപടി പറയുന്നത് ശരിയല്ല. സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂടുതൽ ഒന്നും പറയാനില്ല. പ്രശ്നങ്ങളുണ്ടെങ്കിലല്ലേ പ്രശ്ന പരിഹാരമുള്ളൂവെന്നും കോടിയേരി വ്യക്തമാക്കി.

Similar Posts