< Back
Kerala
വാഹനാപകടത്തില്‍ മരിച്ച ആരാധകന് മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും ആദരാഞ്ജലിവാഹനാപകടത്തില്‍ മരിച്ച ആരാധകന് മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും ആദരാഞ്ജലി
Kerala

വാഹനാപകടത്തില്‍ മരിച്ച ആരാധകന് മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും ആദരാഞ്ജലി

Sithara
|
5 Jun 2018 12:22 PM IST

കണ്ണൂര്‍ മട്ടന്നൂരില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിനാണ് ഇരുവരും ആദരാഞ്ജലി അര്‍പ്പിച്ചത്.

വാഹനാപകടത്തില്‍ മരിച്ച ആരാധകന് മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്‍റെയും ആദരാഞ്ജലി. കണ്ണൂര്‍ മട്ടന്നൂരില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിനാണ് ഇരുവരും ആദരാഞ്ജലി അര്‍പ്പിച്ചത്.

ഹര്‍ഷാദിന്‍റെ മരണ വാര്‍ത്ത ഞെട്ടിച്ചെന്ന് മമ്മൂട്ടി ഫേസ് ബുക്കില്‍ കുറിച്ചു. മമ്മൂട്ടി ഹര്‍ഷാദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനുശോചനവും രേഖപ്പെടുത്തി.

ഹര്‍ഷാദിന്‍റെ മരണ വാര്‍ത്ത തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന് ദുല്‍ഖര്‍ ഫേസ് ബുക്കില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ഷാദ് എന്നും സ്നേഹവും പിന്തുണയും നല്‍കിയിരുന്നു. ഹര്‍ഷാദിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

Similar Posts