< Back
Kerala
സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് സുപ്രീംകോടതി ശരിവെച്ചു; മാനേജ്മെന്‍റുകളുടെ ഹരജി തള്ളിKerala
സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് സുപ്രീംകോടതി ശരിവെച്ചു; മാനേജ്മെന്‍റുകളുടെ ഹരജി തള്ളി
|5 Jun 2018 9:34 AM IST
മലാപ്പറമ്പ്, കിരാലൂര്‍ സ്കൂളുകള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചു.
മലാപ്പറമ്പ്, കിരാലൂര്‍ സ്കൂളുകള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചു. മാനേജ്മെന്‍റുകള്‍ക്ക് ഭൂമിയുടെ മതിപ്പുവില നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സ്കൂള്‍ ഏറ്റെടുത്തതിനെതിരെ മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
സംസ്ഥാന വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് സ്കൂളുകള്‍ ഏറ്റെടുത്തത്. ഭരണഘടനാപരമായും നിയമപരമായും ശരിയായ നടപടിയാണിത്. ഏറ്റെടുത്ത സ്കൂളുകള്‍ക്ക് ഏറ്റെടുത്ത സമയത്തെ മതിപ്പുവില നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സ്കൂള്‍ ഏറ്റെടുത്തതിനെതിരെ മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.