< Back
Kerala
ഷുഹൈബ് വധക്കേസില്‍ യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് മുഖ്യമന്ത്രിKerala
ഷുഹൈബ് വധക്കേസില്‍ യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് മുഖ്യമന്ത്രി
|6 Jun 2018 4:24 AM IST
പൊലീസ് നല്ല നിലയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഷുഹൈബിന്‍റെ കൊലപാതകത്തില്‍ യുഎപിഎ ചുമത്താന്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് നല്ല നിലയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂരില്‍ 9 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.