< Back
Kerala
മിനിമം വേജസ് ആക്ട് ഭേദഗതി ഹൈക്കോടതി ശരിവച്ചുമിനിമം വേജസ് ആക്ട് ഭേദഗതി ഹൈക്കോടതി ശരിവച്ചു
Kerala

മിനിമം വേജസ് ആക്ട് ഭേദഗതി ഹൈക്കോടതി ശരിവച്ചു

Subin
|
6 Jun 2018 3:06 AM IST

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിര്‍മാണ മേഖല, ആശുപത്രി, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ഐടി മേഖല, ടെക്‌സ്റ്റൈല്‍, ജ്വല്ലറി മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്കു വഴിയാക്കുക എന്ന നിര്‍ദേശവും ഭേദഗതിയിലുണ്ട്.

സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേജസ് ആക്ടിലെ ഭേദഗതി ഹൈക്കോടതി ശരിവച്ചു. ആശുപത്രികള്‍ അടക്കമുള്ള 200 ഓളം സ്ഥാപനങ്ങള്‍ സമര്‍പിച്ച ഹരജിയാണ് കോടതി തളളിയത്. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്നതാണ് ഭേദഗതി.

വേതന സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വിതരണം പരിശോധിക്കാനുള്ള അധികാരം വ്യവസ്ഥ ചെയ്യുന്നതാണ് സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേജസ് ആക്ട്. ഇ പെയ്‌മെന്റ് സംവിധാനം നടപ്പാക്കുകയായിരുന്നു ആക്ടിലെപ്രധാന ഭേദഗതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിര്‍മാണ മേഖല, ആശുപത്രി, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ഐടി മേഖല, ടെക്‌സ്റ്റൈല്‍, ജ്വല്ലറി മേഖലയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്കു വഴിയാക്കുക എന്ന നിര്‍ദേശവും ഭേദഗതിയിലുണ്ട്.

തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ വിശദ വിവരങ്ങള്‍ വൈബ് സൈറ്റില്‍ ഉള്‍പെടുത്തണമെന്നും വ്യവസ്ഥയിലുണ്ട്. സ്ഥാപനങ്ങള്‍ക്കെതിരെ അവരുടെ ശമ്പള വിതരണ സ്‌റ്റേറ്റ്‌മെന്റ് ഓണ്‍ലൈനില്‍ നിന്നെടുത്ത് നിയമനടപടി സ്വീകരിക്കാനും കഴിയുന്ന രീതിയിലാണ് ഭേദഗതി.

10 ലക്ഷത്തോളം തൊഴിലാളികളെ ബാധിക്കുന്ന ഈ ഭേദഗതിയ്‌ക്കെതിരെ നിരവധി സ്ഥാപനങ്ങളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ മിനിമം വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Similar Posts