< Back
Kerala
രുചിയുടെ ഇത്സവമൊരുക്കി ചക്ക മഹോത്സവംരുചിയുടെ ഇത്സവമൊരുക്കി ചക്ക മഹോത്സവം
Kerala

രുചിയുടെ ഇത്സവമൊരുക്കി ചക്ക മഹോത്സവം

Jaisy
|
5 Jun 2018 5:38 AM IST

കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയാണ് ചക്ക മഹോത്സവം സംഘടിപ്പിക്കുന്നത്

രുചിയൂറും ചക്ക വിഭവങ്ങളെരുക്കി കോഴിക്കോട് ചക്കമഹോത്സവത്തിന് തുടക്കമായി.കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയാണ് ചക്ക മഹോത്സവം സംഘടിപ്പിക്കുന്നത്.

ചക്ക ഇപ്പോള്‍ ഒരു സാധാരണ ഫലമല്ല.സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായതോടെ ചക്കയില്ലാത്ത ഒരു പരിപാടിയുമില്ലെന്നായി. എത്ര പരിപാടികള്‍ നടത്തിയാലും ചക്കയുടെ വിശേഷങ്ങള്‍ തീരുന്നില്ല. ചക്ക മഹോത്സവത്തിനെത്തുന്നവരെ കാത്തിരിക്കുന്നത് രുചിച്ചതും ഇനി രുചിക്കാനുള്ളതുമായി നിരവധി ചക്കകളും ചക്ക വിഭവങ്ങളും‍.

നാട്ടിന്‍ പുറത്തെ ചക്ക രുചിക്കാന്‍ ആഗ്രഹിച്ചെത്തിയ നഗരവാസികള്‍ പണം നല്‍കി ചക്ക വാങ്ങി. പിന്നെ ചക്കയുടെ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍ രുചിച്ചു. ചക്കയുടെ ബിസിനസ് സാധ്യതകള്‍ പരിചയപെടുത്തുക കൂടിയാണ് ചക്ക മഹോത്സവത്തിന്റെ ലക്ഷ്യം. ചക്കയുടെ വൈവിധ്യങ്ങള്‍ അറിയാനും ആസ്വദിക്കാനും താല്‍പര്യം ഉള്ളവര്‍ക്ക് ഇന്നും നാളെയും കോഴിക്കോട് ഗാന്ധിപാര്‍ക്കിലെത്താം

Related Tags :
Similar Posts