< Back
Kerala
വവ്വാലുകളുള്ളത് കിണറ്റില്‍; കിണര്‍ മൂടിവവ്വാലുകളുള്ളത് കിണറ്റില്‍; കിണര്‍ മൂടി
Kerala

വവ്വാലുകളുള്ളത് കിണറ്റില്‍; കിണര്‍ മൂടി

Khasida
|
5 Jun 2018 11:33 PM IST

നിപാ വൈറസ് പനി ബാധിച്ച് മരിച്ചവരുടെ വീട്ടിലെ കിണറ്റില്‍ വവ്വാലിനെ കണ്ടെത്തി

നിപാ വൈറസ് പനി ബാധിത പ്രദേശങ്ങളില്‍ വവ്വാലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. മരിച്ചവരുടെ വീട്ടിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. ഈ കിണര്‍ മൂടിയെന്ന് കോഴിക്കോട് നടന്ന ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു.

മരിച്ച ആറുപേരും ആദ്യം ചികിത്സ തേടിയത് പേരാമ്പ്ര താലൂക്കാശുപത്രിയിലാണ്. ചികിത്സ തേടിയ രണ്ടാമത്തെ ആളും മരിച്ച ശേഷമാണ് വൈറസ് ആണോ എന്ന സംശയം വന്നത്. വൈറസ് പകരുന്നത് വവ്വാലില്‍ നിന്നാണോയെന്ന് കൂടുതല്‍ പരിശോധന നടത്തും. വായുവിലൂടെ വൈറസ് പകരുമോ എന്നത് ഇനിയും സ്ഥിരികരിച്ചിട്ടില്ല.

Related Tags :
Similar Posts