< Back
Kerala
ദുരഭിമാനക്കൊല: മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രിദുരഭിമാനക്കൊല: മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി
Kerala

ദുരഭിമാനക്കൊല: മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി

Sithara
|
5 Jun 2018 12:16 PM IST

സര്‍ക്കാരിന് വീഴ്ച സംഭവിച്ചാല്‍ വിമര്‍ശിക്കാം. പക്ഷേ വാര്‍ത്തകള്‍ കെട്ടിച്ചമക്കരുത്. തന്‍രെ സുരക്ഷ താന്‍ സൃഷ്ടിച്ചതല്ലെന്നും മുഖ്യമന്ത്രി

കെവിന്‍റെ കൊലപാതകത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച കണ്ടെത്തിയതിനാലാണ് കർശന നടപടി സ്വീകരിച്ചത്. ഗാന്ധിനഗർ എസ്ഐ മുഖ്യമന്ത്രിയുടെ പരിപാടിയുടെ സുരക്ഷാ ചുമതലയിൽ ഇല്ലായിരുന്നുവെന്ന മുൻ വാദം പിണറായി തിരുത്തുകയും ചെയ്തു. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനാകെ വീഴ്ച സംഭവിച്ചുവെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിടുവായത്തം പറയുന്നതില്‍ കേമനാണ്. സര്‍ക്കാരിന് വീഴ്ച സംഭവിച്ചാല്‍ വിമര്‍ശിക്കാം. പക്ഷേ വാര്‍ത്തകള്‍ കെട്ടിച്ചമക്കരുത്. തെറ്റായ വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ കേരളത്തെ അപമാനിക്കുകയാണ്. തന്‍റെ സുരക്ഷ താന്‍ സൃഷ്ടിച്ചതല്ല. മുഖ്യമന്ത്രിയുടെ പരിപാടിക്ക് സ്ഥലത്തെ എസ്ഐ ഉണ്ടാവുക സ്വാഭാവികമാണ്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറങ്ങിയാല്‍ സുരക്ഷ വേണ്ടെന്ന് പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോട്ടയത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. കെവിന്‍റെ വീട് സന്ദര്‍ശിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വീട് സന്ദര്‍ശിക്കുന്നതല്ല, നടപടിയെടുക്കുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts