< Back
Kerala
മുഖ്യമന്ത്രിക്ക് സമനില തെറ്റി; പാര്‍ട്ടി സെക്രട്ടറിയല്ലെന്ന ധാരണ വേണമെന്ന് ചെന്നിത്തലമുഖ്യമന്ത്രിക്ക് സമനില തെറ്റി; പാര്‍ട്ടി സെക്രട്ടറിയല്ലെന്ന ധാരണ വേണമെന്ന് ചെന്നിത്തല
Kerala

മുഖ്യമന്ത്രിക്ക് സമനില തെറ്റി; പാര്‍ട്ടി സെക്രട്ടറിയല്ലെന്ന ധാരണ വേണമെന്ന് ചെന്നിത്തല

Sithara
|
5 Jun 2018 7:55 AM IST

തന്നോട് ആരും ഒന്നും ചോദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിഡ്ഢിത്തം പറയുന്നതില്‍ കേമനാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായി അയോഗ്യനാണ്. തന്നോട് ആരും ഒന്നും ചോദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിഡ്ഢിത്തം പറയുന്നതില്‍ കേമനാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.

വീഴ്ച മറച്ചുവെയ്ക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നു. പല കുറ്റകൃത്യങ്ങളും ഉണ്ടാകാതിരിക്കുന്നത് മാധ്യമജാഗ്രത കൊണ്ടാണ്. സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിയോട് മാധ്യമങ്ങളും ജനങ്ങളും ചോദ്യംചോദിക്കും. സ്റ്റാലിന്‍ യുഗത്തിലെ പോലെ വായടക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

Similar Posts