< Back
Kerala
യഥാര്‍ഥ വിധികര്‍ത്താക്കള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രിയഥാര്‍ഥ വിധികര്‍ത്താക്കള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രി
Kerala

യഥാര്‍ഥ വിധികര്‍ത്താക്കള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രി

Sithara
|
6 Jun 2018 1:31 AM IST

സര്‍ക്കാരിനെതിരായ അപവാദ പ്രചാരണങ്ങള്‍ക്ക് എതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് മുഖ്യമന്ത്രി

യഥാര്‍ഥ വിധികര്‍ത്താക്കള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരായ അപവാദ പ്രചാരണങ്ങള്‍ക്ക് എതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേത്. വോട്ട് കിട്ടിയത് വികസനത്തിനാണ്. യുഡിഎഫിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു. യുഡിഎഫിനും പ്രതിപക്ഷ നേതാവിനും ജനങ്ങള്‍ നല്‍കുന്ന പാഠത്തില്‍ നിന്ന് തിരുത്താമെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ വീടിനടുത്തുള്ളവര്‍ പോലും അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. ചെന്നിത്തലയുടെ നുണപ്രചരണങ്ങള്‍ ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ബൂത്തില്‍ സജി ചെറിയാന് ഭൂരിപക്ഷം കിട്ടിയത്. അതിശക്തമായ അസത്യ പ്രചാരണത്തിനിടയിലും സത്യം കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും പിണറായി അറിയിച്ചു. ബിജെപിയെ പ്രബുദ്ധരായ കേരള ജനത ഒരിക്കലും അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് ചെങ്ങന്നൂര്‍ ഫലമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts