< Back
Kerala
മലാപ്പറമ്പ് സ്കൂളിന് നാട്ടുകാരുടെ 24 മണിക്കൂര്‍ കാവല്‍മലാപ്പറമ്പ് സ്കൂളിന് നാട്ടുകാരുടെ 24 മണിക്കൂര്‍ കാവല്‍
Kerala

മലാപ്പറമ്പ് സ്കൂളിന് നാട്ടുകാരുടെ 24 മണിക്കൂര്‍ കാവല്‍

admin
|
5 Jun 2018 5:53 PM IST

സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് സ്കൂള്‍ കെട്ടിടം തകര്‍ക്കുമോ എന്ന ആശങ്കയാണ് നാട്ടുകാരെ കാവലിരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത്. 

ഹൈക്കോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയ മലാപ്പറമ്പ് സ്കൂളിന് മുന്നില്‍ 24 മണിക്കൂറും കാവലിരിക്കുകയാണ് നാട്ടുകാര്‍. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് സ്കൂള്‍ കെട്ടിടം തകര്‍ക്കുമോ എന്ന ആശങ്കയാണ് നാട്ടുകാരെ കാവലിരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത്.

നിരവധി തവണ ബുള്‍ഡോസറുകള്‍ കയറിയിറങ്ങിയ സ്കൂള്‍വഴിയില്‍ ഉറക്കമിളച്ചും ജോലി ഉപേക്ഷിച്ചും ഇവര്‍ കാവലിരിക്കുകയാണ്. നാട് ഒരു പോള കണ്ണടച്ചാല്‍ പതിറ്റാണ്ടുകള്‍ തങ്ങള്‍ക്ക് വിദ്യ നല്‍കിയ കെട്ടിടം പൊളിച്ചുകൊണ്ടുപോകാന്‍ ആളെത്തും എന്ന ആശങ്കയാണ് ഇവരെ ഇവിടേക്കെത്തിക്കുന്നത്

സ്കൂള്‍ സംരക്ഷണ സമിതി ഭാരവാഹികളും ഊഴമിട്ടാണ് കാവലിരിപ്പ്. സ്കൂള്‍ പൂട്ടിയതോടെ കലക്‌ട്രേറ്റിലെ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്‌മുറികളിലാണ് കുട്ടികള്‍ പഠനം നടത്തുന്നത്. രാവും പകലും ഇവര്‍ ഇവിടെയിരിക്കുന്നത് ഒരു സ്കൂളിനു വേണ്ടി മാത്രമല്ല. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് ഒന്നാകെ കാവലൊരുക്കുകയാണ് ഇവര്‍.

Similar Posts