< Back
Kerala
ടയര്‍ റീട്രേഡിംഗ് രംഗത്ത്  പുതുമകളുമായി മിഡാസ് ഗ്രൂപ്പ്ടയര്‍ റീട്രേഡിംഗ് രംഗത്ത് പുതുമകളുമായി മിഡാസ് ഗ്രൂപ്പ്
Kerala

ടയര്‍ റീട്രേഡിംഗ് രംഗത്ത് പുതുമകളുമായി മിഡാസ് ഗ്രൂപ്പ്

admin
|
6 Jun 2018 10:14 AM IST

കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഡാസ് ഗ്രൂപ്പ് 1969ലാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്

ടയര്‍ റീ ട്രഡിംഗ് രംഗത്ത് രാജ്യത്തെ പ്രമുഖരാണ് മിഡാസ് ഗ്രൂപ്പ്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഡാസ് ഗ്രൂപ്പ് 1969ലാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. മിഡാസ് ഗ്രൂപ്പിന്റെ ടയര്‍ റീ ട്രഡിംഗ് ഉല്‍പ്പെന്നങ്ങള്‍ക്ക് ഇന്ന് വിവിധ രാജ്യങ്ങിളില്‍ ആവശ്യക്കാര്‍ ഏറെയാണ്.

തേഞ്ഞു പഴകിയ വാഹനങ്ങളുടെ ടയറുകള്‍ക്ക് ചെറിയ തുകയില്‍ വീണ്ടും പുതുജീവന്‍ ഇതാണ് ടയര്‍ റീട്രഡിംഗ് സംവിധാനം. നാല്‍പ്പത്തി ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോര്‍ജ് വര്‍ഗീസ് എന്ന കോട്ടയം സ്വദേശി 60,000രൂപ മുതല്‍മുടക്കി ആരംഭിച്ചതാണ് മിഡാസ് ടയര്‍ റീട്രഡിംഗ് ഉല്‍പ്പന്നങ്ങള്‍. അന്ന് ഓട്ടും പരിചിതമായിരുന്നില്ല കേരളത്തിന് ഈ സംവിധാനം. ഇന്ന് ടയര്‍ റീട്രഡിംഗ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിതരണം എന്നിവയ്ക്ക് അതിവിപുലമായ സംവിധാനങ്ങളാണ് മിഡാസ് ഗ്രൂപ്പിനുള്ളത്. മക്കളായ വര്‍ക്കി വര്‍ഗീസ്, പൌലോസ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് മിഡാസിനെ വിദേശരാജ്യങ്ങളില്‍ പോലും പ്രിയങ്കരമാക്കി.

കോട്ടയത്തുതന്നെ ഇറഞ്ഞാല്‍,ഏറ്റുമാനൂര്‍, മണിമല, വാഴൂര്‍, നെടുമാവ്, കോഴ എന്നിവിടങ്ങളിലാണ് ടയര്‍ റീ ട്രഡിംഗ് ഫാക്ടറികളുള്ളത്. കേരളത്തിനു പുറമെ പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളിലും ഫാക്ടറികള്‍ മിഡാസ് ഗ്രൂപ്പിനുണ്ട്. ആയിരത്തോളം ജീവനക്കാര്‍ ഫാക്ടറികളിലും ഓഫീസിലുമായി ജോലി ചെയ്യുന്നു. 2500 ടണ്‍ റീട്രഡിംഗ് ഉല്‍പ്പന്നങ്ങള്‍ ഒരു മാസം മിഡാസ് ഉല്‍പാദിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിലും മിഡാസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്.

എംഡി ജോര്‍ജ് വര്‍ഗീസാണ് മക്കള്‍ക്ക് ബിസിനസില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ടയര്‍ റീട്രഡിംഗ് രംഗത്ത് തന്നെ തുടരുക എന്നതാണ് മിഡാസിന്റെ ലക്ഷ്യം . പുതിയ ടയറുകള്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന മൈല്‍ലേജില്‍ നിന്നധികമായി റീട്രഡ് ചെയ്ത ടയറുകളിലൂടെ കൂടുതല്‍ മൈലേജ് നല്‍കുകയാണ് മീഡാസ് മൈലേജിന്റെ ലക്ഷ്യം. അതിനായുള്ള നൂതന സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിലാണ് മിഡാസ്.

Similar Posts